"Money Heist" Bella ciao
ID | 13203877 |
---|---|
Movie Name | "Money Heist" Bella ciao |
Release Name | Money.Heist.S02E06.1080p.NF.WEB-DL.DDP5.1.x264-SirNewton |
Year | 2017 |
Kind | tv |
Language | Malayalam |
IMDB ID | 6816492 |
Format | srt |
1
00:00:01,919 --> 00:00:08,919
<b><font color="#ff0000">പരിഭാഷ : ഫഹദ് അബ്ദുൽ മജീദ്
2
00:00:09,920 --> 00:00:11,680
കോൺസെൻട്രേഷൻ ക്യാമ്പുകളിൽ...
3
00:00:13,320 --> 00:00:15,200
എല്ലാവർക്കും അധികാരികളോട്
ബഹുമാനം ഉണ്ടായിരുന്നു.
4
00:00:16,800 --> 00:00:18,800
ഇവിടെയും, ഇനി അങ്ങനെയായിരിക്കും.
5
00:00:19,960 --> 00:00:22,040
നിങ്ങളാണിനി തുരങ്കം കുഴിക്കാൻ പോകുന്നത്.
6
00:00:24,040 --> 00:00:25,920
കൈകൾ പൊട്ടി ചോര
ഒലിക്കുന്നത് വരെ കുഴിക്കണം.
7
00:00:28,200 --> 00:00:29,360
രാത്രി , വേദനയോടെ
8
00:00:30,000 --> 00:00:31,400
നിങ്ങളുടെ കട്ടിലിൽ കിടന്ന്..
9
00:00:31,960 --> 00:00:33,240
അലറി കരയാം.
10
00:00:33,440 --> 00:00:36,600
പക്ഷേ വീണ്ടും നിങ്ങൾ കുഴിച്ചുകൊണ്ടേയിരിക്കും.
11
00:00:42,200 --> 00:00:44,760
നിങ്ങൾ ഒരു വിശ്രമവുമില്ലാതെ
മാറി മാറി പണിയെടുക്കും.
12
00:00:46,200 --> 00:00:48,680
ഇല്ലെങ്കിൽ ഒരു വലിയ ശിക്ഷയാണ്
നിങ്ങളെ കാത്തിരിക്കുന്നത്.
13
00:00:51,240 --> 00:00:52,560
ദേ നിങ്ങളുടെ നേതാവിന് കിട്ടിയതുപോലെയുള്ള ശിക്ഷ.
14
00:00:54,000 --> 00:01:00,074
Watch Online Movies and Series for FREE
www.osdb.link/lm
15
00:01:02,280 --> 00:01:04,880
ഇവൻ വീണ്ടും ഞങ്ങളെ
ചതിച്ചാൽ ഇവൻ നിങ്ങളെ കൊല്ലും.
16
00:01:07,480 --> 00:01:10,680
സ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിച്ചാൽ
ഇവൻ നിങ്ങളെ കൊല്ലും
17
00:01:13,600 --> 00:01:14,760
ഇവൻ വിയർത്താൽ പോലും...
18
00:01:17,480 --> 00:01:18,320
നിങ്ങളെ കൊല്ലും..
19
00:01:19,320 --> 00:01:21,040
സ്ഫോടനാത്മകമായ
സ്വഭാവമുള്ളൊരു വ്യക്തി.
20
00:01:26,600 --> 00:01:29,440
നീയാണ് ബോംബെന്ന് ഞങ്ങൾക്ക്
പണ്ടേ അറിയാമായിരുന്നെങ്കിലും...
21
00:01:29,520 --> 00:01:33,080
ഇനിയാണ് ഇവർ നിന്നെ പേടിക്കാൻ
പോകുന്നത്, ആർതുറോ.
22
00:01:36,720 --> 00:01:39,960
നിന്നെ കൂട്ടത്തിൽ നിന്നും പുറത്താക്കിയ
സ്ഥിതിക്ക് നീ ഇവിടെ ഒറ്റയ്ക്ക് നിക്കും.
23
00:01:40,040 --> 00:01:42,520
ഹേയ്സിൻകിയും മറ്റുള്ളവരും തുരങ്കത്തിലേയ്ക്ക് പോ!
24
00:01:43,800 --> 00:01:45,440
വാ, നമുക്ക് പോകാം.
25
00:01:46,160 --> 00:01:47,520
വാ, വേഗം പോകാം!
26
00:02:04,680 --> 00:02:08,480
സീസ്മോഗ്രാഫ് ഫാക്ടറിയുടെ താഴെ അസാധാരണമായ
എന്തൊക്കെയോ നടക്കുന്നതായി ഡിറ്റക്റ്റ് ചെയ്തിട്ടുണ്ട്.
27
00:02:08,960 --> 00:02:12,520
കിഡ്നാപ്പേഴ്‌സ് തുരങ്കം കുഴിക്കുന്ന വേഗത കൂട്ടി.
28
00:02:12,840 --> 00:02:13,960
വൈകാതെ തന്നെ അവരത് കുഴിച്ച് കഴിയും.
29
00:02:14,040 --> 00:02:16,800
<b><font color="#ff0000">ചൊവ്വാഴ്ച്ച വൈകുന്നേരം 05:41
30
00:02:16,880 --> 00:02:17,760
ഇനിയെത്ര കൂടി ബാക്കിയുണ്ട്.
31
00:02:17,840 --> 00:02:20,160
<b><font color="#ff0000">കവർച്ചയുടെ 103 ആം മണിക്കൂർ.
32
00:02:20,240 --> 00:02:22,840
GPRS അനുസരിച്ച് രണ്ടര മീറ്റർ
കൂടിയേ കുഴിക്കാനുള്ളൂ.
33
00:02:22,960 --> 00:02:24,040
എവിടെയായിരിക്കും അവർ
ചെന്ന് ഇറങ്ങുന്നത്?
34
00:02:26,880 --> 00:02:28,160
ഇവിടെയായിരിക്കുമെന്നാ തോന്നുന്നത്.
35
00:02:28,520 --> 00:02:31,440
ആ കെട്ടിടത്തിന് പിന്നിൽ 15 മീറ്റർ
മാറിയുള്ള ഒരു അഴുക്ക് ചാലിലേക്ക്.
36
00:02:33,400 --> 00:02:37,280
ശ്രദ്ധിക്കുക. എല്ലാവരും തയ്യാറായിരിക്കണം.
ഭൂമിക്ക് അടിയിലുള്ള സംഘത്തോടും പറഞ്ഞേക്ക്.
37
00:02:37,360 --> 00:02:39,640
20 പേർ ആ അഴുക്ക് ചാലിന്
കാവൽ ഉണ്ടാകണം.
38
00:02:52,000 --> 00:02:55,440
കൃത്യം നടന്ന സ്ഥലത്തേക്ക് കുറ്റവാളികളെ
കൊണ്ടുചെല്ലുമ്പോ അവരെന്താ
ചെയ്യാറുള്ളതെന്ന് നിനക്കറിയോ?
39
00:02:56,120 --> 00:02:57,520
അവർ സംസാരം നിർത്തുകേയില്ല.
40
00:02:58,360 --> 00:03:00,200
കാലാവസ്ഥയേയും, രാഷ്ട്രീയത്തെയും
കുറിച്ചെല്ലാം പറഞ്ഞു കൊണ്ടിരിക്കും.
41
00:03:00,720 --> 00:03:02,120
തമാശകൾ പറയും.
42
00:03:03,320 --> 00:03:04,760
കാരണം അവർ ആകെ പേടിച്ചിട്ടുണ്ടാകും.
43
00:03:06,160 --> 00:03:08,040
അവർക്ക് നിശബ്ദത സഹിക്കാൻ പറ്റില്ല.
44
00:03:10,040 --> 00:03:10,960
പക്ഷേ നീ...
45
00:03:13,760 --> 00:03:14,920
നീയൊന്നും പറയുന്നില്ല.
46
00:03:19,800 --> 00:03:21,880
ഞാനെന്തിനെ കുറിച്ചാ സംസാരിക്കേണ്ടത്?
47
00:03:26,400 --> 00:03:27,440
ആരാടാ നീ?
48
00:03:28,360 --> 00:03:29,360
സെർഗിയോ മാർക്കീനി..
49
00:03:32,120 --> 00:03:33,000
സെർഗിയോയോ?
50
00:03:34,000 --> 00:03:34,920
സാൽവയോ,
51
00:03:36,080 --> 00:03:37,000
പ്രൊഫെസ്സറോ?
52
00:03:37,280 --> 00:03:39,200
CNI യേയും മുഴുവൻ പൊലീസുകാരെയും
53
00:03:39,600 --> 00:03:41,440
സ്‌പെഷ്യൽ ഫോഴ്‌സിനെയും എല്ലാം
54
00:03:41,520 --> 00:03:43,000
ഭ്രാന്ത് പിടിപ്പിച്ചുകൊണ്ടിരുന്ന അയാളോ?
55
00:03:44,000 --> 00:03:47,480
5 ദിവസമായി ഞാൻ ഫോണിൽ
സംസാരിച്ചുകൊണ്ടിരുന്ന ആളോ,
56
00:03:48,880 --> 00:03:50,440
എന്റെ വസ്ത്രത്തിന്റെയും ഓർഗാസത്തിന്റെയും
57
00:03:50,920 --> 00:03:53,880
വരെ നിറം എന്നോട് ചോദിച്ചയാളോ.
58
00:03:56,800 --> 00:03:58,120
അതിൽ നീയേതാ?
59
00:04:04,200 --> 00:04:07,600
എന്താ നിന്റെ വിരലടയാളം നാഷണൽ
ID ഡാറ്റാബേസിൽ ഇല്ലാത്തത്?
60
00:04:12,240 --> 00:04:15,160
അവർ ഡിജിറ്റൽ ആക്കുന്നതിന് മുൻപ് തന്നെ
ഞാൻ ID പുതുക്കുന്നത് നിർത്തിയിരുന്നു.
61
00:04:18,000 --> 00:04:18,920
എപ്പോ?
62
00:04:21,480 --> 00:04:23,760
20 വർഷത്തിൽ കൂടുതലായി.
63
00:04:32,000 --> 00:04:35,200
ഓ, ഇല്ലാത്ത ഒരാളെ
കാണുന്നില്ലെന്ന് പറഞ്ഞ്..
64
00:04:36,800 --> 00:04:40,720
ആരും പരാതി കൊടുക്കാത്തതുകൊണ്ട്
65
00:04:41,320 --> 00:04:42,240
സാധ്യതകളുടെ ഒരു ലോകം തന്നെ തുറന്ന് കിട്ടിയല്ലേ?
66
00:04:45,720 --> 00:04:48,600
നിന്റെ ശവം കത്തിച്ച് കളയാനും
കൂടുതൽ എളുപ്പമായി.
67
00:04:52,520 --> 00:04:53,960
അതാണോ നിനക്ക് വേണ്ടത്?
68
00:04:56,040 --> 00:04:57,280
എന്നെ കൊന്ന് കത്തിച്ചു കളയണോ?
69
00:05:00,760 --> 00:05:01,640
അതേ.
70
00:05:02,920 --> 00:05:03,840
അതേ എനിക്ക് അത് തന്നെയാ വേണ്ടത്.
71
00:05:06,600 --> 00:05:07,560
നോക്ക്...
72
00:05:09,040 --> 00:05:10,840
ചിലപ്പോ ഒരു ഇൻസ്‌പെക്ടർ എന്ന നിലയിൽ
73
00:05:11,520 --> 00:05:14,880
നാഷണൽ മിന്റ് ഫാക്ടറിയിലെ
കവർച്ച ആസൂത്രണം ചെയ്ത
74
00:05:14,960 --> 00:05:16,760
ഒരാളോട് ഞാൻ അങ്ങനെ
പറയാൻ പാടില്ലായിരിക്കും.
75
00:05:19,000 --> 00:05:20,040
പക്ഷേ ഒരു സ്ത്രീയെന്ന നിലയിൽ...
76
00:05:22,160 --> 00:05:23,400
വർഷങ്ങളോളം എല്ലാം ഭയന്നു
77
00:05:23,640 --> 00:05:28,080
കഴിഞ്ഞിരുന്ന ഒരു സ്ത്രീയെന്ന നിലയിൽ..
78
00:05:29,240 --> 00:05:30,720
അവൾ വീണ്ടും ഒരാളെ വിശ്വസിച്ചു,
79
00:05:31,200 --> 00:05:32,320
അവളെത്രമാത്രം ദുർബലയായിരുന്നുവെന്ന്..
80
00:05:32,720 --> 00:05:34,880
അറിയാമായിരുന്ന ഒരാളെയാണ്
അവൾ വിശ്വസിച്ചത്.
81
00:05:35,240 --> 00:05:38,840
അയാൾ അവളെ ആദ്യം മുതൽക്കേ
പമ്പരവിഡ്ഢിയാക്കുകയായിരുന്നു
എന്നറിയുമ്പോൾ..
82
00:05:39,640 --> 00:05:42,520
അത് അത്ര കൂടുതലൊന്നുമല്ല, ശരിയല്ലേ?
83
00:05:44,520 --> 00:05:45,560
നിനക്ക്..
84
00:05:46,120 --> 00:05:47,720
നിനക്ക് എന്റെ അടുത്തേയ്ക്ക് വന്ന്,
85
00:05:48,240 --> 00:05:49,320
എന്നെ മയക്കി കിടത്തിയിട്ട്..
86
00:05:50,400 --> 00:05:53,840
ഒരു ബഗ്ഗ് വെച്ചാ മതിയായിരുന്നു.
ഒരു ഒറ്റ ബഗ്ഗ് , നാശം !
87
00:05:54,760 --> 00:05:57,040
പക്ഷേ ഇല്ല. നിനക്ക് അതൊന്നും പറ്റില്ല..
88
00:05:58,320 --> 00:06:00,360
ഇന്നലെ നമ്മൾ ഒരുമിച്ചു
സ്വപ്നം കാണുകയായിരുന്നു.
89
00:06:02,440 --> 00:06:03,360
നാശം.
90
00:06:04,080 --> 00:06:07,040
ഭാവിയെ കുറിച്ച് സംസാരിക്കുകയായിരുന്നു.
ഭാവിയെ കുറിച്ച്!
91
00:06:10,120 --> 00:06:11,680
നീ ആരാടാ?
92
00:06:11,920 --> 00:06:14,120
നീയെന്താ തലയ്ക്ക് സുഖമില്ലാത്ത
ഏതെങ്കിലും ഭ്രാന്തനാണോ?
93
00:06:18,480 --> 00:06:20,160
അതെല്ലാം പ്ലാൻ ചെയ്തിരുന്നു, റക്കേൽ.
94
00:06:21,720 --> 00:06:23,040
എല്ലാം. അതെല്ലാം...
95
00:06:25,000 --> 00:06:27,080
ക്ഷമിക്കണം.അതെല്ലാം
പ്ലാൻ ചെയ്തിരുന്നതാണ്.
96
00:06:27,440 --> 00:06:29,120
നമുക്കിടയിൽ സംഭവിച്ച കാര്യമൊഴിച്ച്..
97
00:06:29,720 --> 00:06:31,400
എനിക്കറിയില്ല. പക്ഷേ ഞാൻ
തന്നെ എന്റെ നിയമങ്ങൾ തെറ്റിച്ചു.
98
00:06:31,480 --> 00:06:32,440
എന്ത്?
99
00:06:32,520 --> 00:06:34,480
ഞാൻ ഒരു ഘടകം പരിഗണിച്ചിരുന്നില്ല.
100
00:06:34,560 --> 00:06:36,160
നീയെന്ത് കോപ്പാടാ ഈ പറയുന്നത്?
101
00:06:36,320 --> 00:06:38,280
-എന്ത് ഘടകം?
-നീയുമായി പ്രണയത്തിൽ ആയാലെന്ത് ചെയ്യുമെന്ന്.
102
00:06:41,720 --> 00:06:44,720
നീ ഈ പൊട്ടത്തരവും പറയുന്നത്
ഞാൻ കേട്ടോണ്ടിരിക്കുമെന്ന് കരുതിയോ?
103
00:06:45,480 --> 00:06:46,400
നായീന്റെ മോനേ.
104
00:06:47,280 --> 00:06:50,720
നീയെന്റെ മുഖത്ത് നോക്കി നുണ പറഞ്ഞോണ്ടിരുന്നാൽ
15 വയസ്സുള്ളൊരു പെൺകുട്ടിയെ പോലെ
105
00:06:50,800 --> 00:06:52,680
അതും കേട്ട് വെറുതേയിരിക്കുമെന്ന് കരുതിയോ?
106
00:06:52,760 --> 00:06:54,040
ഞാൻ പറയുന്നത് നുണയല്ല റക്കേൽ.
107
00:06:55,240 --> 00:06:56,280
ഞാൻ സ്നേഹിച്ചു പോയി.
108
00:06:59,720 --> 00:07:00,720
ഒന്ന് കൂടി പറഞ്ഞേ.
109
00:07:01,000 --> 00:07:01,880
ഒന്ന് കൂടി പറയാൻ.
110
00:07:02,200 --> 00:07:03,760
ധൈര്യമുണ്ടെങ്കിൽ പറയടാ
111
00:07:04,320 --> 00:07:05,280
റക്കേൽ.
112
00:07:06,480 --> 00:07:07,640
ഞാൻ നിന്നെ സ്നേഹിച്ചു പോയി.
113
00:07:21,040 --> 00:07:21,880
എന്നോട് ക്ഷമിക്കണം.
114
00:07:30,240 --> 00:07:31,160
ശരി.
115
00:07:32,680 --> 00:07:33,520
ശരി.
116
00:09:23,000 --> 00:09:32,000
<font color="#00ffff">എംസോണ്‍ റിലീസ് - 1212
</font>
117
00:09:36,200 --> 00:09:37,960
<b><font color="#ff0000"> വൈകുന്നേരം 05:46
118
00:09:56,640 --> 00:09:57,560
ബെർലിൻ,
119
00:09:57,720 --> 00:09:58,960
എനിക്ക് തന്നോടൊന്ന് സംസാരിക്കണം.
120
00:09:59,920 --> 00:10:02,320
പിന്നെന്താ. ഞാൻ വീണ്ടും ബോസ്സ് ആയല്ലോ.
121
00:10:03,680 --> 00:10:05,360
എന്റെ അനുയായികൾ എനിക്ക്
വിവരങ്ങൾ തന്നുകൊണ്ടിരിക്കണം.
122
00:10:06,640 --> 00:10:08,360
ശരിക്കും പ്രൊഫെസ്സറെന്താ പറഞ്ഞത്?
123
00:10:08,800 --> 00:10:09,800
ടോക്കിയോയെ കുറിച്ച്?
124
00:10:11,720 --> 00:10:13,320
അവളെ രക്ഷിക്കാൻ ശ്രമിക്കുമെന്ന്.
125
00:10:14,400 --> 00:10:16,640
എങ്ങനെ രക്ഷിക്കും?
126
00:10:19,640 --> 00:10:20,640
റിയോ,
127
00:10:21,720 --> 00:10:23,040
അത് പ്രൊഫെസ്സർ നേരിട്ടല്ല
ചെയ്യാൻ പോകുന്നത്.
128
00:10:23,800 --> 00:10:24,680
പിന്നെയാരാ?
129
00:10:25,560 --> 00:10:28,600
5 വർഷങ്ങൾക്ക് മുമ്പ് തുരങ്കം
കുഴിച്ച 5 സെർബിയക്കാർ.
130
00:10:29,560 --> 00:10:33,000
വലിയ തിരിച്ചടി കിട്ടിയാൽ പ്രയോഗിക്കാനുള്ള
തുറുപ്പ് ചീട്ടാണ് അവർ.
131
00:10:34,680 --> 00:10:35,920
-എപ്പോ?
-അറിയില്ല.
132
00:10:40,600 --> 00:10:42,320
നീ അവളെ മിസ്സ് ചെയ്യുന്നുണ്ടല്ലേ?
133
00:10:46,080 --> 00:10:48,000
ഇവിടെ നിക്കുന്നവർക്കായിരിക്കും
ഏറ്റവും മോശം അവസ്‌ഥ.
134
00:10:49,400 --> 00:10:52,160
അതേസമയം, അവൾ...
135
00:10:53,640 --> 00:10:55,520
ഒരുപാട് അനുഭവസമ്പത്ത് നേടും,
136
00:10:57,240 --> 00:10:58,840
ഒരുപാട് കാര്യങ്ങൾ അനുഭവിച്ച് അറിയും..
137
00:11:00,440 --> 00:11:01,280
ആസ്വദിക്കും..
138
00:11:03,000 --> 00:11:04,760
നീ പോലീസുകാരുമായി കരാർ ചെയ്യുമോ?
139
00:11:06,200 --> 00:11:07,320
അതിലൊക്കെയെന്ത് കാര്യം?
140
00:11:08,320 --> 00:11:10,160
നമ്മൾ ഇവിടെ നിന്നും പുറത്ത്
ഇറങ്ങിയാൽ എന്ത് സംഭവിക്കും?
141
00:11:11,120 --> 00:11:12,360
നമ്മൾ ഒരുമിച്ച് നിൽക്കുമോ?
142
00:11:14,800 --> 00:11:16,320
നിന്റെ സുഹൃത്തുക്കളെ ചതിക്കുമോ.
143
00:11:16,480 --> 00:11:18,200
നഗരങ്ങളുടെ പേരുള്ള
എന്റെ സുഹൃത്തുക്കളോ?
144
00:11:19,080 --> 00:11:20,680
ടോക്കിയോ, ബെർലിൻ,
മോസ്കോ, ഡെൻവർ.
145
00:11:23,800 --> 00:11:26,360
നഗരങ്ങളുടെ പേരുള്ള സുഹൃത്തുക്കൾ
വളരെ കൂൾ ആണെന്നാ എനിക്ക് തോന്നുന്നത്.
146
00:11:26,520 --> 00:11:28,040
പിന്നെ ഞാനൊരു കാര്യം പറഞ്ഞേക്കാം.
147
00:11:28,120 --> 00:11:29,000
നീ പോലീസുമായി സന്ധിയിലായാൽ...
148
00:11:29,400 --> 00:11:30,560
ഒളിക്കാൻ ശ്രമിച്ചോ.
149
00:11:31,800 --> 00:11:34,200
ഞാൻ നിന്നെ കണ്ടാൽ ,
വെടിവെച്ച് കൊല്ലും.
150
00:11:35,800 --> 00:11:37,560
സ്ത്രീകൾ വളരെ വേഗം എല്ലാം മറന്ന്
ജീവിതവുമായി മുന്നോട്ട് പോകും.
151
00:11:37,800 --> 00:11:39,600
അത് നീയൊന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാ.
152
00:11:43,720 --> 00:11:44,960
ടോക്കിയോയ്ക്ക് പെട്ടെന്ന് ദേഷ്യം വരും.
153
00:11:46,320 --> 00:11:47,320
പക്ഷേ അവൾ തിരിച്ച് വരും.
154
00:11:48,280 --> 00:11:49,800
ഞങ്ങൾ ഒരുമിക്കുകയും ചെയ്യും.
155
00:11:51,640 --> 00:11:52,520
അതെനിക്കറിയാം.
156
00:11:54,480 --> 00:11:55,360
പിന്നെ തീർച്ചയായും..
157
00:11:56,480 --> 00:11:57,600
നിങ്ങൾ ഒന്നിക്കും.
158
00:12:01,320 --> 00:12:03,000
അത് ഞാൻ എപ്പോഴും വിചാരിക്കും.
159
00:12:22,600 --> 00:12:24,560
നീ ഞങ്ങളെ ചതിച്ചിട്ട് പോയാൽ,
160
00:12:26,720 --> 00:12:28,640
നിനക്ക് വിഷമം തോന്നുമ്പോൾ എന്നെ
വിളിക്കണമെന്ന് തോന്നിയാൽ,
161
00:12:30,320 --> 00:12:31,360
നിനക്ക് വിഷമം തോന്നും.
162
00:12:33,720 --> 00:12:34,560
അങ്ങനെ തോന്നുമ്പോ
163
00:12:37,080 --> 00:12:38,800
നിനക്ക് എന്നെ അലിസന്റെ
നമ്പറിൽ വിളിക്കാം.
164
00:12:39,480 --> 00:12:40,480
ഞാനത് കൈയിൽ വെച്ചിട്ടുണ്ടാകും.
165
00:12:43,000 --> 00:12:45,360
പോലീസുകാർ ശ്രദ്ധിക്കുന്നുണ്ടാകും
പക്ഷേ അതൊക്കെ ആര് നോക്കുന്നു.
166
00:13:03,760 --> 00:13:05,160
ആക്റ്റീവ് സിഗ്നൽ റിപ്പീറ്റർ
167
00:13:07,560 --> 00:13:10,400
സൗരസ് , അലിസൻ പാർക്കറിന്റെ
ഫോൺ ഓൺ ചെയ്തു.
168
00:13:12,640 --> 00:13:13,600
അത് ഹാക്ക് ചെയ്യാൻ നോക്ക്.
169
00:13:14,560 --> 00:13:15,680
ക്യാമറ അടച്ചു വെച്ചിരിക്കുവാണ് സർ.
170
00:13:16,640 --> 00:13:18,800
അവർ ആരെയും വിളിക്കുന്നുമില്ല,
ഒന്നും അയക്കുന്നുമില്ല.
171
00:13:50,840 --> 00:13:52,880
-നിങ്ങളെന്താ ഈ ചെയ്യുന്നത്?
-പണ്ടാരം അടങ്ങാൻ!
172
00:13:54,000 --> 00:13:55,560
ഇത് കൺവോയ് 727,
173
00:13:55,640 --> 00:13:56,520
ഞങ്ങളെ ആക്രമിച്ചോണ്ടിരിക്കുകയാണ്.
174
00:13:56,600 --> 00:13:59,640
ബേസ് ടു കൺവേയ്, ഞങ്ങളത്
കേട്ടില്ല, ഒന്ന് കൂടി പറയൂ.
175
00:14:00,040 --> 00:14:01,280
അവരുടെ കൈയിൽ സിഗ്നൽ ജാമർ ഉണ്ട്.
176
00:14:01,360 --> 00:14:03,160
ദൈവമേ പണ്ടാരടങ്ങാൻ.
177
00:14:03,400 --> 00:14:05,640
എന്റെ കാവൽ മാലാഖ
എന്നെ ഉപേക്ഷിച്ചിട്ടില്ല.
178
00:14:06,080 --> 00:14:08,360
എനിക്കപ്പോൾ ഞാനൊരു ഹൗണ്ടട്ട്
ഹൗസ് റൈഡിൽ ആണെന്ന് തോന്നി.
179
00:14:10,240 --> 00:14:12,720
അതൊരു ബോംബാണ്!
അവിടെയെന്താ നടക്കുന്നത്!
180
00:14:12,800 --> 00:14:13,800
അവരൊരു ബോംബ് വെച്ചു.
181
00:14:13,880 --> 00:14:17,000
എപ്പഴാണ് പേടിച്ചു വിറക്കാൻ പോകുന്നതെന്ന്
അറിയാത്ത ഒരു ഇരുണ്ട തുരങ്കത്തിൽ
കൂടി പോകുന്നത് പോലെ.
182
00:14:17,080 --> 00:14:18,640
-നമ്മുടെ കാര്യം തീർന്നു.
-മിണ്ടാതിരിയെടാ!
183
00:14:19,200 --> 00:14:20,120
പക്ഷേ എന്ത് രസമായിരുന്നെന്നോ?
184
00:14:20,600 --> 00:14:21,600
എന്താ നടക്കുന്നത്?
185
00:14:22,000 --> 00:14:23,320
എന്ത് കുന്തമാണ് നടക്കുന്നതെന്ന്?
186
00:14:24,560 --> 00:14:26,000
വാ നമുക്ക് പോകാം, അവർ വെടിവെക്കുന്നു.
187
00:14:26,080 --> 00:14:28,080
-മിണ്ടാതിരിയെടാ കോപ്പേ.
-നമ്മുടെ കാര്യം തീർന്നെടാ, പാരെസ്.
188
00:14:28,160 --> 00:14:29,840
പണ്ടാരമടങ്ങാൻ, ഒന്ന് ചിലക്കാതിരിയെടാ,
ഞാനൊന്ന് ആലോചിക്കട്ടെ.
189
00:14:38,800 --> 00:14:40,000
സീറോ!
190
00:15:04,600 --> 00:15:05,440
ശ്രദ്ധിച്ച് നിന്നോ.
191
00:15:17,640 --> 00:15:18,600
ഓക്കേ. വേണ്ട, നിർത്ത്..
192
00:15:26,240 --> 00:15:27,920
തോക്ക് താഴെയിട് ഇല്ലെങ്കിൽ
ഞാനിവളെ കൊല്ലും.
193
00:15:29,240 --> 00:15:31,360
തോക്ക് താഴെയിടാൻ ഇല്ലെങ്കിൽ
ഞാനിവളെ കൊല്ലും.
194
00:15:31,720 --> 00:15:34,440
നീയാ പെണ്ണിനെ വെടിവെച്ചാൽ, നീ ചാകും.
195
00:15:35,480 --> 00:15:36,880
എന്നെ വെടിവെച്ചാലും,
196
00:15:37,840 --> 00:15:38,960
നീ ചാകും.
197
00:15:39,640 --> 00:15:41,120
ആ പെണ്ണിനെ വിട്ടാൽ .
198
00:15:41,800 --> 00:15:42,640
നീ ജീവിക്കും.
199
00:15:43,080 --> 00:15:46,120
ഈ ലോകത്തുള്ള എല്ലാ തീരുമാനങ്ങളും
അത്രയും എളുപ്പമായിരുന്നെങ്കിൽ,
200
00:15:46,800 --> 00:15:47,760
അല്ലേ?
201
00:16:04,080 --> 00:16:05,040
റിയോ.
202
00:16:07,800 --> 00:16:08,640
റിയോ!
203
00:16:12,200 --> 00:16:15,640
ഹേയ്സിൻകി ചെയ്യുന്നതിനോടൊന്നും
നിനക്ക്
യോജിപ്പില്ലെന്ന് ഞാൻ ശ്രദ്ധിച്ചിരുന്നു.
204
00:16:18,040 --> 00:16:19,360
നീ അവരെ പോലെയല്ല.
205
00:16:22,400 --> 00:16:23,480
നീയൊരു നല്ല പയ്യനാ.
206
00:16:28,600 --> 00:16:30,560
അറിയോ,എനിക്ക് നിന്റെ
പ്രായമുള്ളൊരു മകനുണ്ട്,
207
00:16:31,440 --> 00:16:32,280
ഏറ്റവും മൂത്തയാളാ.
208
00:16:35,640 --> 00:16:36,840
അവനും ഒരു നല്ല കുട്ടിയാ.
209
00:16:39,600 --> 00:16:40,600
എന്നെയൊന്ന് സഹായിക്ക്, പ്ലീസ്.
210
00:16:43,560 --> 00:16:44,640
എനിക്കെന്റെ മോനെ കാണണം.
211
00:17:10,280 --> 00:17:12,560
ദേ എനിക്കീ പാസ്സ്പോർട്ട്
ഉണ്ടാക്കുന്ന മെഷീൻ കിട്ടി.
212
00:17:13,680 --> 00:17:15,720
-വേണ്ട...
-മോണിക്ക,
213
00:17:17,160 --> 00:17:18,040
പറയുന്നത് കേൾക്ക്.
214
00:17:20,120 --> 00:17:21,640
നിനക്ക് ഇഷ്ടമുള്ള പോലെ ചെയ്യാം.
215
00:17:22,320 --> 00:17:23,640
പിന്നീട് നീ മനസ്സ് മാറ്റിയാലോ?
216
00:17:24,800 --> 00:17:27,720
പുതിയ ഒരെണ്ണം ഉണ്ടെങ്കിൽ അത്
വളരെ നന്നായിരിക്കില്ലേ.കൂടാതെ...
217
00:17:28,080 --> 00:17:29,520
ഇത് യഥാർത്ഥത്തിൽ ഉള്ളത്
തന്നെയല്ലേ. നല്ല ഉഗ്രൻ സാധനം.
218
00:17:29,600 --> 00:17:30,960
എനിക്കറിയാം . ഞാൻ
ഇവിടെയാണല്ലോ ജോലി ചെയ്യുന്നത്.
219
00:17:31,040 --> 00:17:33,320
-ഇത് എളുപ്പമല്ലേ. നമുക്കത് ഉണ്ടാക്കാം...
-സത്യത്തിൽ അല്ല.
220
00:17:33,400 --> 00:17:36,680
നിനക്ക് വേണ്ടെങ്കിൽ , കളയാല്ലോ, അല്ലെങ്കിൽ
ഓർമക്കായി വെറുതെ സൂക്ഷിക്കാം.
221
00:17:38,000 --> 00:17:39,160
രണ്ട് മിനിറ്റത്തെ കാര്യമല്ലേയുള്ളൂ.
222
00:17:40,000 --> 00:17:41,600
-നമുക്ക് ഉണ്ടാക്കാം?
-എങ്കിൽ, ശരി.
223
00:17:43,000 --> 00:17:43,920
അതിന്റെ പ്ലഗ്ഗ് കുത്തിയിട്ടുണ്ടോ?
224
00:17:44,080 --> 00:17:45,280
-ഉണ്ട്.
-ഓക്കേ.
225
00:17:46,400 --> 00:17:47,600
ഞാനെന്ത് പേര് ഉപയോഗിക്കണം?
226
00:17:51,880 --> 00:17:53,280
-അഗതാ.
-അഗതയോ?
227
00:17:53,720 --> 00:17:56,840
-എന്താ കുഴപ്പം?
-അതൊരു പോൺസ്റ്റാറിന്റെ പേരാ.
228
00:17:56,920 --> 00:17:58,640
അഗത ഒരു നല്ല കിടിലൻ പെണ്ണിന്റെ പേരാ.
229
00:17:58,760 --> 00:18:00,320
നിന്നെ കാണാൻ കൊള്ളില്ലായിരുന്നെങ്കിൽ ,
230
00:18:00,480 --> 00:18:02,760
-ഫെലീസിയെന്നോ മാരിക്രസ്സ്
എന്നോ ഞാൻ പറഞ്ഞേനേ
-മരിയ!
231
00:18:03,000 --> 00:18:04,880
-മരിയ ഫെർണാണ്ടസ്.
-മരിയ ഫെർണാണ്ടസോ?
232
00:18:04,960 --> 00:18:07,600
അതൊരു പേരൊന്നുമല്ല ആരും അത്
വിശ്വസിക്കാൻ
പോകുന്നില്ല. എന്നെ വിശ്വസിക്ക്,
233
00:18:07,680 --> 00:18:09,160
-എനിക്കറിയാം
-അത് വ്യത്യസ്തമായ
പേരാണെന്ന് എനിക്കറിയാം..
234
00:18:09,240 --> 00:18:11,600
അഗത എന്ന് കേൾക്കുമ്പോഴേ പണക്കാരിയുടെ
പേരാണെന്ന് തോന്നുന്നുണ്ട്. അത് നല്ല ക്ലാസ്സ് പേരാണ്.
235
00:18:13,000 --> 00:18:14,080
ഇന്നാ.
236
00:18:14,600 --> 00:18:15,480
താങ്ക്സ്.
237
00:18:20,200 --> 00:18:22,480
മാഡ്രിഡിലാണ് ജനിച്ചതെന്ന് എഴുതിക്കോ.
238
00:18:25,000 --> 00:18:26,440
പിന്നെ നിനക്ക് ഇഷ്ടമുള്ള വർഷം..വെച്ചോ..
239
00:18:29,160 --> 00:18:30,960
-ഞങ്ങൾ പാസ്സ്പോർട്ട് ഉണ്ടാക്കുവാ
-ഞാൻ കണ്ടു..
240
00:18:32,920 --> 00:18:33,960
അവസാനം ഇവൾ...
241
00:18:34,320 --> 00:18:35,320
ഓടിപോയാലും,
242
00:18:36,560 --> 00:18:37,600
നമ്മുടെ കൂടെ വന്നാലും--
243
00:18:41,120 --> 00:18:42,840
ആരാ നിന്റെ തോക്ക്
മോഷ്ടിച്ചതെന്നാ വിചാരം?
244
00:18:50,080 --> 00:18:51,120
നമുക്ക് പുറത്തേക്ക് പോകാം.
245
00:18:59,280 --> 00:19:00,120
സൗരസ്.
246
00:19:01,240 --> 00:19:03,320
ഞാൻ നാഷണൽ കോർട്ടിൽ നിന്നാണ്.
247
00:19:03,440 --> 00:19:05,440
സൈലീൻ ഒലിവേറിയയേയും കൊണ്ട്..
248
00:19:05,520 --> 00:19:08,240
വരുന്ന വണ്ടി 15 മിനിറ്റ് മുൻപ്
ഇവിടെ എത്തേണ്ടതായിരുന്നു
249
00:19:08,320 --> 00:19:09,600
ഇതുവരെ ഒരു വിവരവുമില്ല.
250
00:19:10,000 --> 00:19:10,920
കാര്യങ്ങൾ എന്നെ അറിയിച്ചുകൊണ്ടിരിക്കണം.
251
00:19:12,000 --> 00:19:12,840
ഗോമസ്,
252
00:19:12,920 --> 00:19:15,880
രണ്ട് യൂണിറ്റിനെ ഉടൻ തന്നെ കോടതിയിലേക്ക്
ഒലിവേരിയ പോയ വഴിയേ അയക്കണം.
253
00:19:16,080 --> 00:19:18,400
അവളിതുവരെ എത്തിയിട്ടില്ല. എന്താ
നടക്കുന്നതെന്ന് എനിക്കറിയണം.
254
00:19:18,480 --> 00:19:19,320
മനസ്സിലായി.
255
00:19:28,800 --> 00:19:29,880
ഇതിട്ടോ.
256
00:20:12,440 --> 00:20:14,560
പ്രൊഫെസ്സറിനെ മാത്രമേ
വിളിക്കാൻ പാടുള്ളൂ.
257
00:20:16,000 --> 00:20:17,240
പുള്ളി പറയും എന്താ ചെയ്യേണ്ടതെന്ന്.
258
00:20:57,200 --> 00:20:59,440
ജീവിതത്തിൽ ഒരിക്കലും എനിക്കത്രയും
സ്വതന്ത്ര്യം കിട്ടിയതായി തോന്നിയിരുന്നില്ല.
259
00:21:02,280 --> 00:21:03,160
പക്ഷേ ആ തവണ
260
00:21:03,720 --> 00:21:05,720
പ്രൊഫെസ്സറിന്റെ പ്ലാൻ നടക്കില്ലായിരുന്നു.
261
00:21:20,000 --> 00:21:23,760
എനിക്കറിയാരുന്നു , സമ്മർദ്ദം എന്നെ
കീഴ്പെടുത്താൻ ഞാൻ അനുവദിച്ചെന്ന്.
262
00:21:24,160 --> 00:21:25,560
എനിക്ക് തെറ്റി, പക്ഷേ...
263
00:21:26,240 --> 00:21:27,240
പ്ലീസ്,
264
00:21:30,240 --> 00:21:31,320
ഞാനിത് അർഹിക്കുന്നില്ല.
265
00:21:34,480 --> 00:21:35,360
പ്ലീസ്,
266
00:21:36,800 --> 00:21:37,880
ഞാൻ നിന്നോട് അപേക്ഷിക്കുവാണ്.
267
00:21:38,520 --> 00:21:41,000
ഒരല്പം അന്തസ്സെങ്കിലും
നിന്നിൽ ബാക്കിയുണ്ടെങ്കിൽ
268
00:21:41,440 --> 00:21:42,400
എനിക്ക് ശ്വാസം കിട്ടുന്നില്ല.
269
00:21:43,680 --> 00:21:45,000
ശ്വാസം കിട്ടുന്നില്ല. എന്നെ സഹായിക്കൂ.
270
00:21:46,000 --> 00:21:46,840
എന്നെ സഹായിക്ക്.
271
00:21:47,480 --> 00:21:48,320
പ്ലീസ്.
272
00:21:48,600 --> 00:21:49,560
ഞങ്ങൾ അകത്തേക്ക് വരുവാണ്.
273
00:21:55,200 --> 00:21:56,840
നിങ്ങളുടെ ആഹാരമെടുത്ത്
ഇവിടെ വന്ന് ഇരിക്ക്.
274
00:21:58,360 --> 00:22:01,200
ഓരോ മീറ്റർ അകന്ന് ഇരുന്നാ മതി.
275
00:22:07,160 --> 00:22:08,920
അങ്ങനെ അങ്ങനെ തന്നെ.
276
00:22:09,280 --> 00:22:10,280
സന്തോഷത്തോടെ.
277
00:22:10,360 --> 00:22:13,800
ഹേയ്സിൻകി,
സേ ഹലോ ടു മൈ ലിറ്റിൽ ഫ്രണ്ട്.
278
00:22:24,680 --> 00:22:26,520
എന്തോ പ്രശ്നമുണ്ടല്ലോ.
279
00:22:27,720 --> 00:22:29,480
അവർ പറഞ്ഞത് ഞാൻ
ഒരുപാട് വിയർത്താൽ...
280
00:22:29,560 --> 00:22:31,960
പൊട്ടിതെറിക്കുമെന്നാണ്. എന്നിട്ടും..
281
00:22:33,120 --> 00:22:35,200
എന്നിട്ടും ഇത്രയും ചൂടുള്ള
സ്ഥലത്ത് എന്നെ പൂട്ടിയിട്ടിരിക്കുന്നു .
282
00:22:35,280 --> 00:22:37,320
- ഈ നശിച്ച ചൂട് കാരണം.
-ഏറ്റവും നല്ലത്..
283
00:22:37,400 --> 00:22:39,680
താനൊന്ന് സമാധാനത്തോടെ
മിണ്ടാതെ ഇരിക്കുന്നതായിരിക്കും.
284
00:22:39,760 --> 00:22:40,800
ഇതൊന്നും യുക്തിക്ക് നിരക്കുന്നതല്ല.
285
00:22:40,880 --> 00:22:43,280
-എന്ത്?
-ഈ ബോംബിന്റെ കാര്യമാണ്
ഞാൻ പറഞ്ഞത്.
286
00:22:44,240 --> 00:22:47,280
ഞാൻ വിയർത്തോ വയർ അനങ്ങിയോ പൊട്ടുമെന്ന
റിസ്ക്ക് അവര്‍ എടുക്കുമെന്ന് തോന്നുന്നുണ്ടോ?
287
00:22:47,360 --> 00:22:49,200
അവരുടെ പ്ലാൻ മുഴുവൻ തകർത്ത്
തരിപ്പണമാക്കുമെന്ന്? ഇല്ല...
288
00:22:51,480 --> 00:22:53,760
ഇല്ല, അത് വെറും ഭ്രാന്തായിരിക്കും.
289
00:22:53,920 --> 00:22:55,960
-അവർ അങ്ങനെ ചെയ്യുന്ന കൂട്ടരല്ല.
-ഒന്ന് മിണ്ടാതിരിക്കടോ.
290
00:22:56,040 --> 00:22:58,400
അവർ മാനസികമായി നമ്മളെ
ഭയപ്പെടുത്താൻ നോക്കുവാണ്.
291
00:22:58,480 --> 00:23:01,840
അവർ നമ്മളെ പേടിപ്പിക്കാൻ ശ്രമിക്കുവാണ്.
ഇതൊന്നും ശരിക്കുമുള്ളതല്ല.
292
00:23:02,280 --> 00:23:03,120
അതൊരു നുണയാണ്.
293
00:23:03,200 --> 00:23:05,520
എനിക്കതറിയണമെന്നില്ല,
അതുകൊണ്ട് മിണ്ടാതിരിക്ക്.
294
00:23:05,600 --> 00:23:06,720
ഞാനിത് അഴിക്കാൻ പോകുവാ.
295
00:23:06,960 --> 00:23:09,320
എനിക്കിനി വയ്യ സഹിക്കാൻ,
ഞാനിത് അഴിക്കും,
296
00:23:10,680 --> 00:23:11,960
ഒന്നും സംഭവിക്കില്ല.
297
00:23:12,040 --> 00:23:14,880
-അത് ശരിക്കുള്ളത് ആയിരുന്നെങ്കിൽ
നിങ്ങൾ ഇത്ര അടുത്ത് ഉണ്ടാകില്ല.
-ഒന്ന് മിണ്ടാതെ അവിടെ ഇരിക്കുന്നുണ്ടോ.
298
00:23:14,960 --> 00:23:17,120
നീയാരാടി, പുല്ലേ ഞാനെന്താ
ചെയ്യേണ്ടതെതെന്ന് പറയാൻ?
299
00:23:19,000 --> 00:23:21,760
നമ്മളെയെല്ലാം ഇവിടെ പൂട്ടിയിട്ടിരിക്കുന്നത്,
നിന്റെ തെറ്റ് കാരണമാണ്.
300
00:23:27,840 --> 00:23:29,760
-എന്റെ തെറ്റോ?
-അതേ, നിന്റെ തെറ്റ്.
301
00:23:30,840 --> 00:23:34,240
താനല്ലേ ഇതിന്റെ ഡയറക്ടർ.
എന്നിട്ട് സ്വന്തം സ്ഥലം പോലെയല്ലേ
302
00:23:34,680 --> 00:23:36,160
8 ചെറ്റകൾ ഒളിച്ചിവിടെ കയറിയത്?
303
00:23:36,920 --> 00:23:39,600
കൊള്ളയടിക്കപ്പെട്ടിട്ടുള്ള വേറെ ഏതെങ്കിലും
മിന്റ് ഈ ലോകത്ത് ഉണ്ടോടോ?
304
00:23:40,000 --> 00:23:41,160
ഇത് മാത്രമല്ലേയുള്ളൂ, അല്ലേ?
305
00:23:44,600 --> 00:23:45,640
അഭിനന്ദനങ്ങൾ,
306
00:23:46,720 --> 00:23:47,920
താനൊരു ചരിത്രമാണ് സൃഷ്ടിച്ചിരിക്കുന്നത്.
307
00:23:48,960 --> 00:23:51,280
ഇനി, ദയവുചെയ്ത്, ഞങ്ങളെ
തകർത്ത് പണ്ടാരമടക്കാതെ...
308
00:23:52,160 --> 00:23:53,600
അവിടെയിരിക്ക്.
309
00:23:56,720 --> 00:23:57,640
ഇരിക്കടോ!
310
00:24:10,360 --> 00:24:12,760
ഹെഡ്ക്വാർട്ടേഴ്‌സ് , കേൾക്കാമോ?
ആ വാൻ ഹൈജാക്ക് ചെയ്തു.
311
00:24:13,000 --> 00:24:16,480
-സിലെൻ ഒലിവേറിയയുടെ ഒരു സൂചനയുമില്ല.
-ശരി. നിർദ്ദേശങ്ങൾക്ക് വേണ്ടി കാത്ത് ഇരിക്കുക.
312
00:24:17,760 --> 00:24:19,920
ശ്രദ്ധിക്കുക, ഒരു കുറ്റവാളി രക്ഷപെട്ടിട്ടുണ്ട്!
313
00:24:20,040 --> 00:24:21,560
ഓപ്പറേഷൻ കേജ് ആരംഭിക്കുക!
314
00:24:48,400 --> 00:24:49,480
അയാളവിടെ ഉണ്ടായിരുന്നില്ല.
315
00:24:51,000 --> 00:24:51,920
അയാളവിടെ ഉണ്ടായിരുന്നില്ല.
316
00:24:53,400 --> 00:24:54,800
അയാളെല്ലാം ഏർപ്പാട് ചെയ്തു.
317
00:24:55,600 --> 00:24:57,120
എന്നെ രക്ഷിച്ചു.
318
00:24:57,680 --> 00:24:59,200
പിന്നെങ്ങനെ അയാൾക്കവിടെ
വരാതിരിക്കാൻ കഴിഞ്ഞു?
319
00:24:59,760 --> 00:25:03,400
ഒക്റ്റോബറിലെ ആ വൈകുന്നേരം ഞാൻ
രക്ഷപ്പെട്ട ശേഷം അവർ ഓപ്പറേഷൻ കേജ് ആരംഭിച്ചു.
320
00:25:03,560 --> 00:25:06,200
തീവ്രവാദി ഭീഷണികളുടെ കാര്യവുമായി
ബന്ധപ്പെട്ട് അതെന്താണെന്ന് ചിലപ്പോ
നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാകും.
321
00:25:06,280 --> 00:25:09,680
ഒറ്റയടിക്ക് നഗരത്തിൽ നിന്നും പുറത്ത് കടക്കാനുള്ള
എല്ലാ വഴിയും അവർ ബ്ലോക്ക് ചെയ്തു.
322
00:25:09,880 --> 00:25:11,040
എല്ലാം തകർന്നു വീണ് തുടങ്ങി.
323
00:25:11,360 --> 00:25:13,680
ഞാൻ കുടുങ്ങിയിരിക്കുകയാണ്.
ഒളിക്കാൻ മാത്രമേ ഇനി കഴിയൂ.
324
00:25:14,400 --> 00:25:16,680
എനിക്കുള്ള ഒളിസങ്കേതം ഹാങ്കർ
ആയിരുന്നു എന്നതായിരുന്നു പ്രശ്നം.
325
00:25:17,320 --> 00:25:20,120
അങ്ങോട്ട് എന്നെ കടത്തിവിടേണ്ട
ആൾ പ്രൊഫെസ്സറും.
326
00:25:21,080 --> 00:25:23,240
പക്ഷേ കാത്തിരിക്കുന്നത് എനിക്ക് തീരെ
ഇഷ്‌ടമല്ലാത്തൊരു ഏർപ്പാടാണ്.
327
00:25:24,000 --> 00:25:38,000
മലയാളം പരിഭാഷകൾക്ക് സന്ദ൪ശിക്കുക
328
00:26:07,640 --> 00:26:08,840
എന്താ അത്?
329
00:26:10,280 --> 00:26:13,680
നിന്നെ കുറിച്ച് എനിക്കാകെ അറിയാവുന്നത് നീയൊരു
പഠിച്ച കള്ളനും നുണയനാണെന്നും മാത്രമാണ്.
330
00:26:16,400 --> 00:26:19,560
വേണമെങ്കിൽ എനിക്ക് ഭ്രാന്താണെന്ന് പറഞ്ഞോ.
പക്ഷേ ഇനി നീയെന്നോട് നുണ പറയില്ല.
331
00:26:19,640 --> 00:26:20,640
അതെനിക്ക് ഉറപ്പാ.
332
00:26:26,440 --> 00:26:27,960
അതെനിക്ക് അറിയില്ലന്നാണോ കരുതിയത്?
333
00:26:28,440 --> 00:26:29,560
ഞാനൊരു വിഡ്ഢിയാണെന്ന്?
334
00:26:30,040 --> 00:26:32,040
അതേ അവൾ തന്നെയാണ്
തോക്ക് മോഷ്ടിച്ചത്.
335
00:26:32,160 --> 00:26:33,280
പക്ഷേ അവളുടെ മനസ്സ് മാറി,
336
00:26:33,360 --> 00:26:36,280
അല്ലായിരുന്നെങ്കിൽ ഞാനും ആ ഓസ്ലോയെ
പോലെ ഒരു പെട്ടിക്കകത്ത് കിടന്നേനേ.
337
00:26:36,360 --> 00:26:38,040
അവൾ നിന്നെ സഹായിച്ചു.
അത് വളരെ നല്ല കാര്യമാണ്.
338
00:26:38,120 --> 00:26:41,040
പക്ഷേ അതിന് നീ അവൾക്കൊരു പാസ്പ്പോർട്ട് ഒന്നും
ഉണ്ടാക്കി കൊടുക്കേണ്ടയോ കൂടെ കൂട്ടേണ്ടയോ ആവശ്യമില്ല.
339
00:26:41,120 --> 00:26:42,320
എനിക്കത് വേണമെന്നാണെങ്കിലോ?
340
00:26:42,840 --> 00:26:45,880
എനിക്ക് അവളുടെ മകനെയും വളർത്തി
അവളുടെ കൂടെ ജീവിക്കണമെന്നാണെങ്കിലോ?
341
00:26:45,960 --> 00:26:49,560
നീ ഇപ്പോ തന്നെ ആവശ്യത്തിലധികം
ഭാരം ചുമക്കുന്നുണ്ട് മോനേ.
342
00:26:49,640 --> 00:26:52,000
എന്നെ സ്നേഹിക്കുന്ന പെണ്ണും അവളുടെ
കുഞ്ഞും എനിക്കൊരു ഭാരമൊന്നുമല്ല.
343
00:26:52,080 --> 00:26:53,640
ആ കുഞ്ഞ് എന്ത് പിഴച്ചു!
344
00:26:53,720 --> 00:26:56,880
-അത്തരം പ്രശ്നങ്ങളിലൊന്നും നീ ചെന്ന് ചാടരുത് മോനേ.
-ഞാൻ ചാടിയാൽ, അതെന്റെ തീരുമാനമാണ്.
345
00:26:57,240 --> 00:27:00,800
നാശം! , ചിലപ്പോ മറ്റുള്ളവരെ രക്ഷിക്കാൻ
ശ്രമിച്ചാൽ നമ്മൾ സ്വയം മുങ്ങി പോകും!
346
00:27:00,880 --> 00:27:03,120
അങ്ങനെ മുങ്ങിയാൽ , ഞാൻ എപ്പോഴും
ചെയ്യുന്നതുപോലെ , നീന്തിക്കോളാം അച്ഛാ.
347
00:27:03,200 --> 00:27:04,440
അതങ്ങനെയല്ലടാ!
348
00:27:05,520 --> 00:27:06,520
എനിക്കറിയാം.
349
00:27:09,000 --> 00:27:11,560
ഞാൻ ജീവിതത്തിലെ എല്ലാ ദിവസവും നിന്റെ
അമ്മയെ സഹായിക്കാൻ ശ്രമിച്ചതാണ്.
350
00:27:17,000 --> 00:27:18,560
എവിടെന്നാ ഈ നുണകളൊക്കെ വരുന്നത്?
351
00:27:20,320 --> 00:27:21,520
അമ്മയല്ലേ നമ്മളെ ഉപേക്ഷിച്ചു പോയത്.
352
00:27:22,760 --> 00:27:24,480
എവിടെന്നാ ഈ
നുണകളൊക്കെ വരുന്നതെന്ന്?
353
00:27:29,680 --> 00:27:30,760
നമ്മളാ അമ്മയെ ഉപേക്ഷിച്ചത്!
354
00:27:32,880 --> 00:27:34,880
അവൾ നമ്മളെ നാശത്തിലേക്ക്
കൊണ്ടുപോവുകയായിരുന്നു.
355
00:27:38,160 --> 00:27:40,120
ഞാനവളെ ബാഴ്‌സിലോണയിലെ
ക്ലിനിക്കിൽ കൊണ്ട് വിട്ടതാ.
356
00:27:41,760 --> 00:27:43,040
അതിന് എനിക്ക് 200,000
ആകുകയും ചെയ്തു.
357
00:27:44,280 --> 00:27:46,800
എന്നിട്ട് 24 മണിക്കൂർ ആയില്ല.
അവളെന്റെ ഹോസ്റ്റലിന്റെ മുന്നിലെത്തി.
358
00:27:47,440 --> 00:27:49,720
-അവൾ മയക്കുമരുന്ന് അടിച്ചു
നല്ല ലഹരിയിലായിരുന്നു.
- അച്ഛനെന്ത് ചെയ്തു?
359
00:27:51,120 --> 00:27:52,240
അത് നാലാമത്തെ തവണയായിരുന്നു.
360
00:27:53,200 --> 00:27:54,440
എനിക്കെന്റെ സമ്പാദ്യമെല്ലാം നഷ്ടപ്പെട്ടിരുന്നു.
361
00:27:54,720 --> 00:27:56,520
നിങ്ങളെന്നിട്ട് എന്താ ചെയ്തതെന്ന് ?
362
00:28:00,480 --> 00:28:02,000
അവൾക്ക് പിന്നെയും
വാങ്ങണമെന്നുണ്ടായിരുന്നു.
363
00:28:03,640 --> 00:28:04,920
ഞാൻ അവളെ കാറിൽ ഇരുത്തി..
364
00:28:05,800 --> 00:28:08,400
എന്നിട്ട് മാർടോറെല്ലിലെ ഒരു
റൌണ്ട് എബൗട്ടിൽ ഇറക്കി വിട്ടു.
365
00:28:08,520 --> 00:28:10,600
അതിന് അടുത്ത് അവർ
മയക്കുമരുന്ന് വിൽക്കുന്നുണ്ടായിരുന്നു.
366
00:28:15,680 --> 00:28:16,800
ഞാൻ അവളെ കാത്ത് നിന്നില്ല.
367
00:28:18,000 --> 00:28:18,960
ഞാൻ നിന്നെ വിളിക്കാൻ പോയി.
368
00:28:21,440 --> 00:28:22,320
എന്നിട്ട് അവിടെ നിന്നും
എങ്ങോട്ടെങ്കിലും പോകാൻ.
369
00:28:25,400 --> 00:28:27,520
നിങ്ങൾ എന്റെ അമ്മയെ ഒരു റൌണ്ട്
എബൗട്ടിൽ ഇറക്കി വിട്ടെന്നോ?
370
00:28:34,200 --> 00:28:36,480
അതുകൊണ്ടാണ് നീയിപ്പോ ഞാൻ കാരണം
ഈ പ്രശ്നത്തിലൊക്കെ വന്ന് പെട്ടത്.
371
00:28:36,640 --> 00:28:38,920
ഞാൻ ജീവിച്ചതുപോലെയൊരു
ജീവിതം നീ ജീവിക്കാതിരിക്കാൻ.
372
00:28:39,000 --> 00:28:40,320
നീ സ്വതന്ത്രനായിരിക്കണം.
373
00:28:40,440 --> 00:28:43,400
-നീ ജീവിതം ആദ്യം മുതൽ തുടങ്ങണം.
-നിങ്ങൾ ഒരമ്മയെ ഉപേക്ഷിക്കരുത്.
374
00:28:44,160 --> 00:28:45,480
അമ്മയെ അതിൽ നിന്ന്
രക്ഷിച്ച് എടുക്കണമായിരുന്നു.
375
00:28:47,000 --> 00:28:49,200
അമ്മ വെറുമൊരു ദുഷ്ടയായിരുന്നു എന്നാണ്
നിങ്ങളെന്നെ വിശ്വസിപ്പിച്ചിരുന്നത്.
376
00:28:50,680 --> 00:28:52,880
ഞാൻ കരുതിയത്ചിലപ്പോ ഞാൻ
കാരണമായിരിക്കും അമ്മ പോയതെന്നാണ്.
377
00:28:57,920 --> 00:28:58,920
ഒന്നുകിൽ അവൾ അല്ലെങ്കിൽ
നമ്മൾ അതായിരുന്നു അവസ്‌ഥ.
378
00:29:06,120 --> 00:29:09,240
ഞാനിപ്പോ തന്റെ തല തല്ലി പൊളിക്കാത്തത്
ഇവിടെ നിന്നും ഇറങ്ങാൻ തന്നെ
വേണം അതുകൊണ്ട് മാത്രമാണ്.
379
00:29:10,880 --> 00:29:11,880
ഇവിടെ നിന്ന് ഇറങ്ങി കഴിഞ്ഞാൽ,
380
00:29:12,720 --> 00:29:14,080
നമ്മൾ തമ്മിലൊരു ബന്ധവുമില്ല.
381
00:29:15,080 --> 00:29:16,120
വെറും രണ്ട് അപരിചിതർ മാത്രം.
382
00:29:17,280 --> 00:29:18,120
ഡെൻവറും
383
00:29:19,000 --> 00:29:19,840
മോസ്കോയും മാത്രം.
384
00:29:51,640 --> 00:29:53,240
നീ പാസ്പ്പോർട്ട് ഉണ്ടാക്കി കഴിഞ്ഞോ?
385
00:29:54,560 --> 00:29:55,400
കഴിഞ്ഞു.
386
00:29:57,280 --> 00:29:59,280
ഡെൻവർ, നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ?
387
00:30:15,920 --> 00:30:16,800
ഇല്ല കുഴപ്പമില്ല.
388
00:30:21,080 --> 00:30:22,520
അവസാനം ഞാൻ അഗതാ
എന്ന് തന്നെ പേര് വെച്ചു.
389
00:30:32,160 --> 00:30:34,320
ഞാൻ ഭ്രാന്ത് പിടിച്ചപോലെ
എങ്ങോട്ടെന്നില്ലാതെ ബൈക്ക് ഓടിച്ചു..
390
00:31:02,680 --> 00:31:04,760
പെട്ടെന്ന് എങ്ങോട്ടാ പോകേണ്ടതെന്ന്
എനിക്ക് അറിയാൻ കഴിഞ്ഞു.
391
00:31:05,880 --> 00:31:06,720
അതായിരുന്നു സ്പെയ്നിൽ
തന്നെ ഏറ്റവും കൂടുതൽ
392
00:31:07,720 --> 00:31:10,560
കാവൽ ഉണ്ടായിരുന്ന സ്ഥലം എന്നതായിരുന്നു പ്രശ്നം.
393
00:31:46,800 --> 00:31:47,960
ശരിക്ക് ഒന്ന് ശ്വാസം വലിച്ചേ.
394
00:31:54,160 --> 00:31:55,040
പേടി തോന്നുന്നുണ്ടോ?
395
00:31:57,400 --> 00:31:58,240
ഇല്ല, എനിക്ക് കുഴപ്പമൊന്നുമില്ല.
396
00:32:01,800 --> 00:32:02,760
ആ വരകൾ കണ്ടോ?
397
00:32:04,200 --> 00:32:06,360
നീ പറയുന്ന ഓരോ നുണയ്ക്കും..
398
00:32:06,440 --> 00:32:07,560
അവിടെ ചില വൃത്തിക്കെട്ട
വളഞ്ഞ വരകൾ വരും.
399
00:32:09,640 --> 00:32:11,920
അത് ബ്ലഡ് പ്രഷറിലും,
400
00:32:12,400 --> 00:32:13,600
ഹൃദയ മിടിപ്പിലും,,
401
00:32:13,960 --> 00:32:16,800
ശ്വാസോച്ഛ്വാസത്തിലും വരുന്ന
വ്യത്യാസം കാരണമാണ്.
402
00:32:16,840 --> 00:32:17,960
അതുകൊണ്ട് നുണ പറയേണ്ട...
403
00:32:18,640 --> 00:32:19,520
എനിക്കറിയാൻ പറ്റും.
404
00:32:24,080 --> 00:32:24,960
പേര്.
405
00:32:27,000 --> 00:32:28,000
സെർഗിയോ മാർക്കീനി.
406
00:32:32,400 --> 00:32:33,280
ജനിച്ച സ്‌ഥലം?
407
00:32:35,920 --> 00:32:36,960
സാൻ സെബാസ്റ്റ്യൻ.
408
00:32:40,480 --> 00:32:42,680
ഏഞ്ചലിനെ കൊല്ലുമെന്ന്
നിനക്ക് അറിയാമായിരുന്നോ?
409
00:32:49,600 --> 00:32:50,480
അറിയാമായിരുന്നു..
410
00:32:55,560 --> 00:32:56,400
നീയായിരുന്നോ...
411
00:32:56,800 --> 00:32:58,320
ആ അപകടം ഉണ്ടാക്കിയത്?
412
00:32:59,120 --> 00:33:00,000
അല്ല.
413
00:33:05,200 --> 00:33:07,520
റോയൽ മിന്റിൽ കവർച്ച നടത്താനുള്ള
ബുദ്ധി നിന്റെയായിരുന്നോ?
414
00:33:09,560 --> 00:33:10,440
അല്ല.
415
00:33:16,240 --> 00:33:17,080
പിന്നെ ആരുടെയായിരുന്നു?
416
00:33:18,600 --> 00:33:19,480
എന്റെ അച്ഛന്റെ.
417
00:33:21,120 --> 00:33:23,880
അത് ചെയ്യാൻ കഴിയുന്നതിന് മുൻപ് അച്ഛൻ മരിച്ചു,
ഇത് അച്ഛനോടുള്ളൊരു ആദരവാണ്.
418
00:33:29,640 --> 00:33:31,200
ആ നശിച്ച ആപ്പിളിന്റെ കഥ അല്ലേ?
419
00:33:33,160 --> 00:33:35,040
ആ നശിച്ച പ്രകൃതി ദത്തമായ
വീഞ്ഞിന്റെ കഥ അല്ലേ?
420
00:33:36,240 --> 00:33:37,640
ഇന്നലെ ബെഡിൽ വെച്ച്
നീയെന്നോട് പറഞ്ഞ ആ കഥയല്ലേ..
421
00:33:38,400 --> 00:33:39,720
അത് ഈ കവർച്ചയെ കുറിച്ചായിരുന്നോ?
422
00:33:41,680 --> 00:33:44,360
എന്നിട്ട് ഞാനൊരു വിഡ്ഢിയെ
പോലെ അതും കേട്ടുകൊണ്ടിരുന്നു.
423
00:33:44,680 --> 00:33:48,080
ആദ്യം മുതലേ നീയെന്നെ
കളിയാക്കിക്കൊണ്ടിരിക്കുകയായിരുന്നല്ലേ.
424
00:33:48,160 --> 00:33:51,360
അല്ല. പോളിഗ്രാഫ് നോക്ക്, പ്ലീസ്.
425
00:33:52,560 --> 00:33:53,400
അത് നോക്ക്.
426
00:33:57,880 --> 00:33:59,240
എന്റെ അച്ഛന് സൂക്കേട്കാരനായ
ഒരു മകനുണ്ടായിരുന്നു.
427
00:34:01,000 --> 00:34:02,080
കൈയിൽ ആണെങ്കിൽ നയാ പൈസയില്ല.
428
00:34:04,400 --> 00:34:05,560
നീയായിരുന്നെങ്കിൽ എന്ത് ചെയ്തേനേ.
429
00:34:08,240 --> 00:34:10,280
മുഴുവൻ സമയവും അച്ഛൻ കവർച്ചയെ
കുറിച്ചാണ് ചിന്തിച്ചിരുന്നത്.
430
00:34:11,880 --> 00:34:13,960
അമേരിക്കയിലെ ഹോസ്പിറ്റൽ ബിൽ പേ ചെയ്യാൻ
431
00:34:15,400 --> 00:34:16,440
യാതൊരു വഴിയുമില്ലാതെ..
432
00:34:19,480 --> 00:34:20,520
എന്റെ ജീവൻ രക്ഷിക്കാൻ.
433
00:34:22,440 --> 00:34:23,320
എന്റെ ജീവൻ.
434
00:34:26,600 --> 00:34:27,520
കാരണം ആരും,
435
00:34:31,040 --> 00:34:31,920
ആരും...
436
00:34:32,520 --> 00:34:33,360
അച്ഛനെ സഹായിച്ചില്ല.
437
00:34:37,440 --> 00:34:39,240
അങ്ങനെ അച്ഛൻ കവർച്ച നടത്താൻ
ശ്രമിച്ചപ്പോൾ, വെടിവെച്ചു കൊന്നുകളഞ്ഞു..
438
00:34:42,080 --> 00:34:45,680
ഒരു ബാങ്കിന്റെ പടിവാതിക്കൽ വെച്ച്.
439
00:34:49,240 --> 00:34:50,760
അതാണ് സത്യം.
440
00:34:55,240 --> 00:34:57,960
എന്താണ് ശരിയെന്ന് മനസ്സിലാക്കാൻ ഒരുപാട്
വഴികൾ ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്.
441
00:34:59,720 --> 00:35:02,720
ഞാൻ അധിക്ഷേപിക്കപ്പെട്ട സ്ത്രീ
ആയതുകൊണ്ട് എളുപ്പമായിരിക്കുമെന്ന്
കരുതിയാണോ നീ എന്നെ ലക്ഷ്യം വെച്ചത്.
442
00:35:11,520 --> 00:35:12,360
അതേ, ആണ്.
443
00:35:16,320 --> 00:35:17,960
8 ബന്ദികളെ വിട്ട് തരാമെന്ന് പറഞ്ഞത്
444
00:35:18,840 --> 00:35:21,120
അലിസൻ പാർക്കറിന് അനുകൂലമായി
ഞാൻ വേണ്ടെന്ന് പറഞ്ഞപ്പോൾ..
445
00:35:21,320 --> 00:35:22,320
അത് നീ മാധ്യങ്ങൾക്ക്
ചോർത്തി കൊടുത്തപ്പോ
446
00:35:23,040 --> 00:35:25,480
അത് കാരണം ജനം എന്നെ
കയ്യേറ്റം ചെയ്യുമെന്നും..
447
00:35:25,720 --> 00:35:29,240
എന്റെ അമ്മയുടെയും മോളുടെയും മുന്നിൽ
എന്റെ കരിയറാണ് നീ നശിപ്പിക്കുന്നതെന്നും
നിനക്ക് അറിയാരുന്നോ?
448
00:35:30,560 --> 00:35:31,440
അറിയാരുന്നു..
449
00:35:34,200 --> 00:35:35,240
ഓക്കേ.
450
00:35:37,080 --> 00:35:38,560
ഈ കേസിന്റെ ചാർജ്ജ് എനിക്കായതുകൊണ്ട്
451
00:35:38,800 --> 00:35:40,720
മാത്രമല്ലേ നീ എന്റെ കൂടെ കിടന്നത് ? അല്ലേ?
452
00:35:40,800 --> 00:35:41,720
അല്ല.
453
00:35:41,800 --> 00:35:44,160
ഈ കേസിന്റെ ചാർജ്ജ് എനിക്കായതുകൊണ്ടാണ്
നീ എന്റെ കൂടെ കിടന്നത്.
454
00:35:44,240 --> 00:35:46,480
-അല്ല, അല്ല.
-മതി നുണ പറഞ്ഞത്!
455
00:35:46,560 --> 00:35:47,520
നുണയല്ല.
456
00:35:47,600 --> 00:35:49,840
നിനക്ക് എന്നോട് സ്നേഹമുണ്ടെന്ന്
ഞാൻ വിശ്വസിക്കണം അല്ലേ?
457
00:35:49,920 --> 00:35:52,080
നീയൊന്നും വിശ്വസിക്കേണ്ട
കാര്യമില്ല, റക്കേൽ,
458
00:35:52,160 --> 00:35:53,040
പക്ഷേ അതാണെനിക്ക് തോന്നുന്നത്.
459
00:35:54,240 --> 00:35:55,120
ഞാൻ അങ്ങനെ
സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.
460
00:35:56,000 --> 00:35:58,080
സംഭവിച്ചു പോയി.
അത് നിനക്കും സംഭവിച്ചു.
461
00:36:01,040 --> 00:36:03,280
അത് നിനക്കും സംഭവിച്ചു.
അല്ലെങ്കിൽ പിന്നെ നമ്മളെന്താ ഇവിടെ ?
462
00:36:03,360 --> 00:36:04,240
മ്മ് ?
463
00:36:08,320 --> 00:36:09,640
ഞാനെന്താ ഒരു ജയിലിൽ അല്ലാത്തത്?
464
00:36:10,000 --> 00:36:11,160
ഇതൊക്കെ പിന്നെയെന്ത് കുന്തമാ?
465
00:36:12,880 --> 00:36:14,920
നിനക്കെന്താ ദുഃഖം കാരണം
ഭ്രാന്തായതാണോ?
466
00:36:15,000 --> 00:36:16,800
അത് നമുക്ക് രണ്ട് പേർക്കും
തോന്നുന്ന ഒന്നാണ്.
467
00:36:16,880 --> 00:36:19,320
രണ്ട് പേർക്കും, നിനക്ക് മനസ്സിലായോ?
അത് നമുക്ക് രണ്ട് പേർക്കും സംഭവിച്ചു.
468
00:36:26,880 --> 00:36:27,840
അതേ, സൗരസ്.
469
00:36:29,120 --> 00:36:30,080
<i>ഇൻസ്‌പെക്ടർ,
470
00:36:30,640 --> 00:36:32,240
സൈലീൻ ഒലിവേറിയ രക്ഷപ്പെട്ടു.
471
00:36:32,680 --> 00:36:34,320
<i>- എന്ത്?
<i>-കോടതിയിലേക്ക് പോകുന്ന വഴിക്ക്.
472
00:36:34,400 --> 00:36:36,200
അവൾക്ക് ഒരു ജഡ്ജിയുടെ മുന്നിൽ വെച്ച്
മൊഴി കൊടുക്കണമെന്ന് പറഞ്ഞു.
473
00:36:36,280 --> 00:36:39,760
ആ വണ്ടി കിഴക്കൻ യൂറോപ്പിൽ നിന്നും
വന്ന ആൾക്കാർ ആക്രമിച്ചു.
474
00:36:39,840 --> 00:36:42,800
ഞാൻ ഓപ്പറേഷൻ കേജ് ആരംഭിച്ചു കഴിഞ്ഞു.
അവർ മാഡ്രിഡ് വിട്ട് പോയി കാണില്ലെന്ന് കരുതുന്നു.
475
00:36:42,880 --> 00:36:44,880
ജഡ്ജിയോട് എത്രയും പെട്ടെന്ന്
476
00:36:44,960 --> 00:36:47,120
ഒരു അന്താരാഷ്ട്ര അറസ്റ്റ്
വാറണ്ട് ഇഷ്യൂ ചെയ്യാൻ പറ.
477
00:36:47,280 --> 00:36:49,720
എല്ലാ റോഡും, തുറമുഖങ്ങളും
എയർപോർട്ടും ബ്ലോക്ക് ചെയ്യണം,
478
00:36:50,760 --> 00:36:52,680
എല്ലാ അതിർത്തിയിലും
കാവൽ ഉണ്ടാകണം.
479
00:37:03,320 --> 00:37:04,440
ടോക്കിയോ രക്ഷപ്പെട്ടു.
480
00:37:06,800 --> 00:37:07,680
നിന്നെ ഇവിടെ പിടിച്ച് വെച്ചിരിക്കുമ്പോഴും...
481
00:37:08,160 --> 00:37:12,000
ശക്തമായ കാവലുള്ള ഒരു ജയിലിൽ നിന്നും
ഒരു കൊലപാതകിയെ രക്ഷിച്ചത് നീയാണോ?
482
00:37:19,560 --> 00:37:20,440
സത്യത്തിൽ,
483
00:37:20,520 --> 00:37:23,280
നിന്നെ കഫേയിൽ വന്ന് കാണുന്നതിന് മുൻപ്
തന്നെ
എല്ലാത്തിനുമുള്ള ഏർപ്പാട് ചെയ്തു കഴിഞ്ഞിരുന്നു.
484
00:37:32,840 --> 00:37:35,720
നിങ്ങളെ ഇങ്ങനെ വന്ന് സ്വീകരിക്കുന്നതിന് ക്ഷമിക്കണം,
പക്ഷേ ഞാനിപ്പോ എത്തിയതേയുള്ളൂ.
485
00:37:39,160 --> 00:37:40,960
റാഡ്കോ, നിന്റെ അനിയന്റെ
കാര്യത്തിൽ എനിക്ക് ദുഃഖമുണ്ട്..
486
00:37:52,800 --> 00:37:55,440
നീയെല്ലാം വളരെ വിശദമായി
തന്നെ പ്ലാൻ ചെയ്തിരുന്നു അല്ലേ?
487
00:37:55,800 --> 00:37:57,480
റക്കേൽ, ഞാൻ നിന്നോട്
എല്ലാം പറഞ്ഞില്ലേ.
488
00:38:03,000 --> 00:38:05,760
ഞാൻ യാതൊരു എതിർപ്പും കാണിക്കാതെ
അല്ലേ ഇവിടെ വരെ വന്നത്.
489
00:38:07,760 --> 00:38:09,720
പിന്നെ നീയെന്നെ ചോദ്യം ചെയ്യാൻ
അനുവദിക്കുന്നുണ്ടെങ്കിൽ
490
00:38:11,480 --> 00:38:12,360
അത്...
491
00:38:13,000 --> 00:38:15,560
എനിക്ക് നിന്നോട് സത്യസന്ധനായിരിക്കണം
എന്നുള്ളതുകൊണ്ടാണ്. എനിക്കിനി
ഇത് സഹിക്കാൻ വയ്യ.
492
00:38:16,800 --> 00:38:18,720
-നുണപറയാൻ വയ്യ
-മിണ്ടരുത്.
493
00:38:18,800 --> 00:38:20,920
- എനിക്കിനി നിന്നെ വേദനിപ്പിക്കണമെന്നില്ല.
-മിണ്ടരുത്!
494
00:38:21,000 --> 00:38:23,720
-ഇതൊരു ആശ്വാസമാണ്
-മിണ്ടാതിരിയെടാ, ചെറ്റേ!
495
00:38:25,160 --> 00:38:27,320
ഇനി നീ പറയുന്നതൊന്നും
ഞാൻ കേൾക്കില്ല. നോക്ക്..
496
00:38:29,000 --> 00:38:32,680
ഇനി എന്തേലും പറയാൻ ഉണ്ടെങ്കിൽ,
ജെഡ്‌ജിയോട് നേരിട്ട് പറഞ്ഞാ മതി.
497
00:38:35,400 --> 00:38:36,280
എഴുന്നേൽക്ക്.
498
00:38:38,920 --> 00:38:40,360
എഴുന്നേക്കടാ , ചെറ്റേ.
499
00:38:41,720 --> 00:38:43,160
നടക്ക്, നടക്കങ്ങോട്ട്.
500
00:38:44,520 --> 00:38:45,520
നടക്കാൻ!
501
00:38:51,000 --> 00:38:51,880
നടന്നുകൊണ്ടിരിക്ക്.
502
00:38:54,000 --> 00:38:55,840
- എന്നോട് ക്ഷമിക്കണം റക്കേൽ.
-നടക്കാൻ!
503
00:39:01,840 --> 00:39:02,960
ഞാൻ നിന്നെ വെടിവെക്കാൻ പോകുവാ..
504
00:39:03,320 --> 00:39:04,240
ഞാൻ നിന്നെ....
505
00:39:27,400 --> 00:39:30,240
കടുവയുടെ വായിൽ കൊണ്ട് തല വെക്കുക
എന്ന പ്രയോഗം നിങ്ങൾ കേട്ടിട്ടുണ്ടോ?
506
00:39:39,840 --> 00:39:41,520
അത് അലിസൻ പാർക്കറിന്റെ
ഫോണിലേക്കുള്ള ഒരു കോളാണ്.
507
00:39:42,480 --> 00:39:44,560
-അറിയാത്ത നമ്പറിൽ
നിന്നാണ് വിളിക്കുന്നത്.
-അത് കണ്ട് പിടിക്ക്.
508
00:39:55,760 --> 00:39:56,960
-യെസ്?
-റിയോ?
509
00:39:58,440 --> 00:39:59,560
ഇത് ടോക്കിയോയാ.
510
00:40:01,480 --> 00:40:02,480
ഇത് സിലീൻ ഒലിവേറിയയാണ്.
511
00:40:02,720 --> 00:40:04,640
റെക്കോർഡ് ചെയ്യ്! കോൾ
എവിടെ നിന്നാണെന്ന് കണ്ടുപിടിക്ക്.
512
00:40:04,920 --> 00:40:06,520
നീയെവിടെയാ? നിക്ക്!
513
00:40:07,000 --> 00:40:08,000
നമ്മൾ പറയുന്നത് അവർക്ക് കേൾക്കാം.
514
00:40:08,880 --> 00:40:09,840
അതൊന്നും ഒരു വിഷയമേ അല്ല.
515
00:40:10,720 --> 00:40:12,000
ഇതൊരു ലൗ കോൾ ആണ്.
516
00:40:12,080 --> 00:40:13,600
പൊലീസിന് ലൗ ഇഷ്ടമാണ്.
517
00:40:16,240 --> 00:40:17,160
ഇത് കേൾക്ക്..
518
00:40:18,720 --> 00:40:21,640
ഞാൻ പേടിച്ചിരുന്നപ്പോൾ എന്റെ അമ്മ
വരക്കാറുള്ള ആ വാതിൽ ഓർമ്മയില്ലേ?
519
00:40:22,600 --> 00:40:24,040
അവളേത് വാതിലിന്റെ കാര്യമാ പറയുന്നത്?
520
00:40:24,480 --> 00:40:26,120
യെസ്, ലൗ. എനിക്ക് ഓർമ്മയുണ്ട്.
521
00:40:26,640 --> 00:40:28,400
-അതിനെന്താ?
-ഞാനത് കടക്കും.
522
00:40:29,720 --> 00:40:31,080
<i>ഞാൻ സ്വർഗ്ഗത്തിലേക്കുള്ള
ആ വാതിൽ കടക്കും.
523
00:40:32,080 --> 00:40:33,880
കാരണം എന്റെ കാവൽ മാലാഖ ഇവിടെവിടെയുമില്ല.
524
00:40:38,400 --> 00:40:39,400
ഒരു മിനിറ്റിൽ ഞാൻ കടക്കും.
525
00:40:43,120 --> 00:40:44,040
ഐ ലൗ യൂ.
526
00:40:44,800 --> 00:40:45,800
ഐ ലൗ യൂ ടൂ.
527
00:41:04,120 --> 00:41:05,720
അതെന്തായിരുന്നു?
528
00:41:06,400 --> 00:41:07,760
കേട്ടിട്ട് വിട പറഞ്ഞതാണെന്നാണ് തോന്നുന്നത്.
529
00:41:23,920 --> 00:41:26,840
ശ്രദ്ധിക്കുക. അനുവാദമില്ലാതെ ഒരു വാഹനം
ഈ പരിസരത്തേക്ക് കടന്നിട്ടുണ്ട്.
530
00:41:26,920 --> 00:41:28,600
കമോൺ, എല്ലാവരും ഇങ്ങോട്ട് വാ!
531
00:41:34,840 --> 00:41:35,880
ഏയ് !
532
00:41:36,320 --> 00:41:37,240
ഇത് അവളാണ്.
533
00:41:37,760 --> 00:41:38,680
ആ വാതിൽ...
534
00:41:39,640 --> 00:41:40,720
ആ വാതിൽ...
535
00:41:42,400 --> 00:41:43,560
നാശം, ആ വാതിൽ...!
536
00:41:46,160 --> 00:41:47,800
ഏയ്, ഏയ്!
537
00:41:49,600 --> 00:41:50,600
ശ്രദ്ധിക്കുക!
538
00:41:51,000 --> 00:41:52,320
ഇത് സിലീൻ ഒലിവേറിയയാണ്!
539
00:41:55,200 --> 00:41:56,640
ടോക്കിയോ തിരിച്ചെത്തി!
540
00:41:58,520 --> 00:41:59,840
ടോക്കിയോ തിരിച്ചെത്തി!
541
00:42:00,040 --> 00:42:00,960
നിലത്ത് കിടക്ക്.
542
00:42:02,080 --> 00:42:04,080
നമ്മൾ ആ വാതിൽ തുറക്കണം, പണ്ടാരമടങ്ങാൻ!
543
00:42:05,000 --> 00:42:06,920
അവളെ വെടി വെക്ക്, ആ ബൈക്ക്
ഓടിക്കുന്നവളെ വെടിവെക്കാൻ!
544
00:42:07,520 --> 00:42:08,560
ശ്രദ്ധിക്കുക, വെടിവെക്ക്.
545
00:42:13,000 --> 00:42:13,920
വാ നമുക്ക് പോകാം!
546
00:42:22,440 --> 00:42:24,200
ഇല്ല! നമ്മൾ അവളെ സംരക്ഷിക്കണം!
547
00:42:26,000 --> 00:42:28,120
കിഡ്നാപ്പർ റേഞ്ചിൽ വന്നിട്ടുണ്ട്.
വന്നു, വെടിവെച്ചോ..
548
00:42:29,000 --> 00:42:29,840
അച്ഛാ, നോക്കി!
549
00:42:32,920 --> 00:42:34,400
ഒളിച്ചിരിക്ക്, നിന്റെ പിന്നിൽ!
550
00:43:23,760 --> 00:43:25,080
നാശം!
551
00:43:25,600 --> 00:43:26,520
പണ്ടാരമടങ്ങാൻ!
552
00:43:59,360 --> 00:44:00,280
മോസ്‌കോ!
553
00:44:00,960 --> 00:44:01,920
മോസ്‌കോ!
554
00:44:41,000 --> 00:44:56,000
<font color="#ff0000">മലയാളം പരിഭാഷകൾക്ക് സന്ദർശിക്കുക
</font>
555
00:44:56,024 --> 00:45:11,024
ഇൻഫോ: 5045ABDC4FCF4C2F2A191247F099594DA8DC179E
556
00:45:13,960 --> 00:55:16,480
<b><font color="#ff0000">പരിഭാഷ : ഫഹദ് അബ്ദുൽ മജീദ്
556
00:55:17,305 --> 00:56:17,929
Do you want subtitles for any video?
-=[ ai.OpenSubtitles.com ]=-